ആകാശ കാഴ്ചകൾ തേടി ഒരു ഏഴുപതുകാരി നടത്തിയ സഹസീക യാത്രയുടെ വിശേഷങ്ങൾ

 ഇടുക്കിയിലെ ഉൾനാടൻ ഗ്രാമമായ കൊന്നത്തടിയിൽ നിന്നും ദുബായ് യിൽ എത്തി സ്‌കൈ ഡൈവിങ് നടത്തിയ വീട്ടമ്മ

പ്രായത്തെ വെല്ലുവിളിച്ച് ആഗ്രഹങ്ങൾ നേടിയെടുത്ത യാത്രാ വിശേഷങ്ങൾ 

 കൊന്നത്തടി സ്വദേശി ലീലയാണ് പ്രായത്തെ വെല്ലുവിളിച്ച് തന്റെ സ്വപ്നം നേടിയെടുത്തത്. ദുബായിൽ ജോലി ചെയ്യുന്ന മകനും കുടുംബത്തിനുമൊപ്പം കുറച്ചു ദിവസം ചെലവഴിയ്ക്കാൻ എത്തിയപ്പോഴാണ് സ്‌കൈ ഡൈവിങ് നടത്തിയാൽ കൊള്ളാമെന്ന ആഗ്രഹം ലീല പങ്കുവെച്ചത്. 

 അമ്മയുടെ ആഗ്രഹം സാധിച്ചു നൽകാൻ മകൻ ഒപ്പം ചേർന്നു. അതോടെ നടപടികൾ എല്ലാം വേഗത്തിൽ ആയി. ചെറു വിമാനത്തിൽ കയറി, ചെറുപ്പക്കാരായ മറ്റ് യത്രികാർക്കൊപ്പം 70 കാരിയും ആകാശത്തു നിന്നും താഴേയ്ക് ചാടി 

 13000 ഓളം അടി ഉയരത്തിൽ നിന്നാണ് ലീല സ്കൈ ഡൈവിങ് നടത്തിയത്. ഒപ്പമുണ്ടായിരുന്ന വിനോദ സഞ്ചാരികൾക്കും സ്കൈ ഡൈവിങ് നു സഹായം നൽകുന്ന ടീമിനുമെല്ലാം ലീലയുടെ ആഗ്രഹം ആശ്ചര്യപെടുത്തി. എന്നാൽ പുഞ്ചിരിയോടെ, ലീല വിമാനത്തിൽ നിന്നും സഹായിയോടൊപ്പം താഴേയ്ക് കുതിച്ചു 

 നഗരത്തിന്റെ ആകാശത്തിൽ നിന്നുള്ള കാഴ്ചകൾ ഒക്കെ ആസ്വദിച്ച് പാരചൂട്ടിന്റെ സഹായത്തോടെ മണ്ണിൽ കാൽ തൊട്ടു..

 മകനും കുടുംബവും ഏകിയ പിന്തുണ ലീലയ്ക്ക് ഇരട്ടി ധൈര്യമാണ് നൽകിയത്. ഇനി കൂടുതൽ ഉയരത്തിൽ നിന്ന് ചാടി ഗിന്നസ് ബുക്കോളാം ഉയരത്തിൽ ഇടം പിടിയ്ക്കാനാണ് ഇവരുടെ ആഗ്രഹം 

17 thoughts on “ആകാശ കാഴ്ചകൾ തേടി ഒരു ഏഴുപതുകാരി നടത്തിയ സഹസീക യാത്രയുടെ വിശേഷങ്ങൾ

  1. I’ve been trying a few different sites lately and this one really stands out. The interface is smooth and the payouts are surprisingly fast. Definitely a solid choice for anyone looking for a reliable spot. Check out pk92go11

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!