മുന്തിരി കാഴ്ചകള്‍ ആസ്വദിച്ചൊരു സൈക്‌ളിംഗ് ആയാലോ.. കമ്പത്തേയ്ക്ക് പോകാം..

വിളവെടുപ്പ് സീസണിൽ മാത്രമല്ലാതെ ഏത് ദിവസം ചെന്നാലും സഞ്ചരികൾക്ക് പഴുത്തു തുടുത്തു കിടക്കുന്ന മുന്തിരി കുലകൾ കാണാനാവുന്ന തരത്തിലാണ് കമ്പത്തെ മുന്തിരി പാടങ്ങളിലെ കൃഷി

വർഷത്തിൽ നാല് തവണയാണ് മുന്തിരിയുടെ വിളവെടുപ്പ്. പ്രധാന വിളവെടുപ്പ് കാലം ഒക്ടോബർ മുതൽ ഡിസംബർ വരെ. എന്നാൽ കമ്പത്തെ മുന്തിരി പാടങ്ങളിൽ എപ്പോഴെത്തിയാലും മുന്തിരി കൃഷിയുടെ കാഴ്ചകൾ ആസ്വദിയ്കാം. ഏത് സമയവും വിളവ് ലഭിയ്ക്കുന്ന തരത്തിലാണ് ഇവിടെ കൃഷി ക്രമീകരിച്ചിരിയ്ക്കുന്നത്.

ഒരു വശത്തു പച്ച മുന്തിരി ആണെങ്കിൽ മറുഭാഗത്ത്‌ പഴുത്തു തുടുത്ത മുന്തിരി കുലകൾ, ചില ഭാഗത്ത്‌ കൃഷിയുടെ തുടക്കം.

മുന്തിരിയ്ക്കൊപ്പം മറ്റ് കാഴ്ചകളും ആക്റ്റിവിറ്റികളും ഇവിടെയുണ്ട്. തമിഴ്നാട്ടിലെ അഞ്ച് ജില്ലകളെ കാർഷിക സമൃദമാക്കുന്ന മുല്ലപെരിയാർ ഡാമിന്റെ മാതൃകയും തമിഴ് നാട്ടിലേയ്ക് മുല്ലപെരിയാറിൽ നിന്ന് വെള്ളം എത്തിയ്ക്കുന്ന പെൻ സ്റ്റോക് പൈപ്പുകളുടെ മാതൃകയും പെന്നി ക്വിക് ന്റെ പ്രതിമയും ഇവിടെ ഒരുക്കിയിരിയ്ക്കുന്നു

ഗ്രാമീണ തനത് കാർഷിക രീതികൾ ടൂറിസവുമായി കോർത്തിണക്കി കൊണ്ടുപോകുന്നതിന്റെ മികച്ച ഉദാഹരണമാണ് കമ്പത്തെ മുന്തിരിപാടങ്ങൾ. ഫാമിലി ഔട്ടിങ്ങിനായി എത്തുന്നവരെ ഏറെ ആകർഷിയ്ക്കുന്ന തരത്തിൽ നിരവധി ആക്റ്റിവിറ്റികളും ഇവിടെയുണ്ട്.

16 thoughts on “മുന്തിരി കാഴ്ചകള്‍ ആസ്വദിച്ചൊരു സൈക്‌ളിംഗ് ആയാലോ.. കമ്പത്തേയ്ക്ക് പോകാം..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!