തൊടുപുഴ പടിയിറങ്ങുമോ ഇടുക്കിയില്‍ നിന്ന്…
സംസ്ഥാനത്ത് പുതിയ ജില്ലാ രൂപീകരണ ചര്‍ച്ചകള്‍ ഉയരുമ്പോള്‍, ഇടുക്കിയുടെ വിഭജനവും ചര്‍ച്ചയാവുകയാണ്. തൊടുപുഴ നിയോജ മണ്ഡലം, പുതിയ മൂവാറ്റുപുഴ ജില്ലയില്‍ ഉള്‍പ്പെടുത്തി, ഇടുക്കിയെ മലയോര ജില്ലയായി നിലനിര്‍ത്തണമെന്നാണ് ഹൈറേഞ്ചില്‍ നിന്ന് ഉയരുന്ന ആവശ്യം. മലയോര ജില്ലവേണമെന്ന് ഹൈറേഞ്ച്.ഉടുമ്പന്‍ചോല എംഎല്‍എ സേനാപതി വേണു വ്യക്തമാക്കുന്നത്, തൊടുപുഴയിലെ ലോ റേഞ്ച് സ്വഭാവമുള്ള പ്രദേശങ്ങള്‍ പൂര്‍ണ്ണമായും മാറ്റി ഇടുക്കിയെ മലയോര ജില്ല ആക്കണമെന്നാണ്. ബിജെപി ഇടുക്കി ജില്ലാ നേതൃത്വം അടക്കം ഹൈറേഞ്ചിന്റെ മനസിനൊപ്പമാണ് നിലപാട് എടുത്തിരിയ്ക്കുന്നത്. എന്തുകൊണ്ട് മലയോര ജില്ല വേണം…

