കുരുമുളക് കൃഷിയിലെ പോലിസ് മുറ

കാർഷിക രംഗത്ത് പുതു മാതൃകകൾ സൃഷ്ടിയ്ക്കുന്ന ഇടുക്കി നെടുംകണ്ടം സ്വദേശിയായ പോലിസ് ഉദ്യോഗസ്ഥൻ രാധാകൃഷ്ണന്റെ വിജയ ഗാഥ 

കട്ടപ്പന ട്രാഫിക് പോലീസിലെ അഡീഷണൽ എസ് ഐ ആയ നെടുംകണ്ടം കല്ലാർ സ്വദേശി രാധകൃഷ്ണൻ മണ്ണ് അറിയുന്ന കർഷകൻ കൂടിയാണ്. ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ അല്പം ഒഴിവ് കിട്ടുമ്പോൾ ഇദ്ദേഹം കൃഷിയിടത്തിലേയ്ക് എത്തും. കാർഷിക രംഗത്തെ നൂതന പരീക്ഷണങ്ങളുടെ വേദി കൂടിയാണ് ഇദ്ദേഹത്തിന്റെ കൃഷിയിടം 

 40 സെന്റ് ഭൂമിയിലാണ് പി വി സി പൈപ്പുകൾ താങ്ങ് കാൽആക്കി ഇദ്ദേഹം കുരുമുളക് കൃഷി ചെയ്തിരിയ്ക്കുന്നത്. പരമാവധി എട്ട് അടി ഉയർത്തിൽ മുറിച്ച പൈപ്പുകൾ ഒന്നര അടി മണ്ണിൽ താഴ്ത്തി അഞ്ച് അടി അകലത്തിൽ ആണ് നാട്ടിയിരിയ്ക്കുന്നത്. ആകെ 400 ഓളം ചെടികൾ ഇത്തരത്തിൽ പരിപാലിയ്ക്കുന്നുണ്ട് 

 തൊഴിലാളികൾ ഇല്ലാതെ കൃഷി പരിപാലനവും വിളവെടുപ്പും സ്വയം ചെയ്യാം എന്നതാണ് ഈ രീതിയുടെ പ്രധാന പ്രത്യേകത. കുരുമുളക് കൂടാതെ കാപ്പിയും ഏലവും വിവിധ ഇനം ഫല വൃക്ഷങ്ങളും മീൻ വളർത്തലും എല്ലാം അടങ്ങിയ സമ്മിശ്ര കൃഷി രീതിയാണ് രാധാകൃഷ്ണൻ പിന്തുടരുന്നത്

 രാധാകൃഷ്ണൻ ന്റെ ഭാര്യ ശ്രീകലയും പോലീസിൽ ആണ്. വണ്ടൻമേട് സ്റ്റേഷനിലെ എഎസ്ഐ ആണ് ശ്രീകല. ഒഴിവു സമയങ്ങൾ ഈ പോലിസ് ദമ്പതികൾ ചിലവിടുന്നത് കൃഷിയിടത്തിൽ ആണ്. നൂതന കൃഷി രീതികൾ പരീക്ഷിയ്ക്കുന്നതിനൊപ്പം, അറിവുകൾ കർഷകർക്ക് പകർന്ന് നൽകാനും ഈ പോലീസുകാരൻ ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും സമയം കണ്ടെത്തുന്നു 

 

 

26 thoughts on “കുരുമുളക് കൃഷിയിലെ പോലിസ് മുറ

  1. Been loyal for months and the perks just keep getting sweeter. I love how they refresh the promotions so there is always a fresh reason to play. The app handles everything beautifully on my phone. br375bet

  2. The live dealer tables here run incredibly smoothly and I never noticed a single lag during my sessions. I also appreciate how the bet limits adapt to both casual players and high rollers. You will definitely enjoy the steady flow of action thbt678

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!