കോടമഞ്ഞ് തേടി പോകാം… സൂര്യനെല്ലിയിലേയ്ക്ക്…
കൊളുക്കുമലയിലെ ഉദയാസ്തമയ കാഴ്ചകളും തേയില ചെരുവകളും ആസ്വദിയ്ക്കാം. മൂന്നാറില്‍ നിന്നും 30 കിലോമീറ്റര്‍ ദൂരം.. മലമുകളില്‍ നിന്നും തേയില ചെരുവകളിലേയ്ക്ക് പതിയെ, തഴുകിയിറങ്ങുന്ന കോട മഞ്ഞ്. ഗ്രാമീണ പാതയ്ക്ക് ഇരുവശവും തേയില ചെടികള്‍ ഒരുക്കുന്ന കാഴ്ച വിസ്മയം. കൊളുന്തു നുള്ളുന്ന തൊഴിലാളികള്‍. ഇടയ്ക്കിടെ കൊളുന്തു ശേഖരിയ്ക്കാന്‍ എത്തുന്ന ട്രാക്ടറുകള്‍. തേയില ചെരുവുകള്ക്ക് മുകളില്‍ കോട്ട പോലെ ഉയര്‍ന്ന് നില്ക്കുന്ന മലനിരകള്‍. മൂന്നാറിന്റെ ഭംഗി, ആളും ആരവവും ഇല്ലാതെ ആസ്വദിയ്ക്കാനാവുന്നയിടമാണ് സൂര്യനെല്ലി. മൂന്നാര്‍ പിന്നിട്ട് ഗ്യാപ് റോഡും ചിന്നക്കനാലും…

