വെള്ളിതിരയിൽ ഇടുക്കിയിൽ നിന്നൊരു ഇരട്ട എൻട്രി

നെടുംകണ്ടം സ്വദേശികളായ ഇരട്ടകളായ അക്സയും അഭിയാ യുമാണ് സിനിമാ ലോകത്ത് ചുവടുറപ്പിയ്ക്കുന്നത്

ഇരുവരും ഇരട്ടകളായി തന്നെ വേഷമിടുന്ന കൂടോത്രം 12ന് തിയറ്ററുകളിൽ എത്തും

നടനും സംവിധായകനുമായ ബൈജു എഴുപുന്ന ഒരുക്കിയ ഹൊറർ ത്രില്ലർ സിനിമയിലൂടെയാണ് അക്സയും അഭിയയും വെള്ളിതിരയിൽ എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ ഇരട്ട സഹോദരികളായ് മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിച്ച ത്രില്ലിൽ ആണ് ഇരു

നെടുംകണ്ടം ഇളപ്പാനിക്കൽ ബിജു- ടിൻസി ദമ്പതികളുടെ മക്കളായ അക്സയും അഭിയയും അവിചാരിതമായാണ് അഭിനയ ലോകത്തേയ്ക് എത്തുന്നത്. സിനിമയിലേയ്ക് സംവിധായകൻ ബൈജു എഴുപുന്ന ഇരട്ട കുട്ടികളെ അന്വേഷിയ്ക്കുന്നതിനിടെ, ഇരുവരുടെയും അമ്മയായ ടിൻസി ഫേസ്ബുക്കിൽ പങ്കുവെച്ച കുട്ടികളുടെ ചിത്രം ചലച്ചിത്ര പിന്നണി പ്രവർത്തകർ കാണുകയും അഭിനയിക്കാൻ അവസരം ലഭിയ്ക്കുകയുമായിരുന്നു.

ചെമ്മണ്ണാർ സെന്റ് സേവിയേഴ്‌സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ഇരുവരും പഠനത്തിൽ മിടുക്കരാണെങ്കിലും കലാരംഗത്ത് അധികം സജീവമായിരുന്നില്ല. സംവിധായകൻ ഒരുക്കിയ അഭിനയ കളരിയിലൂടെ പാഠങ്ങൾ മനസിലാക്കിയാണ് അഭ്രപാളിയിൽ ചുവട് വെച്ചത്. സ്കൂളിൽ അധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നും മികച്ച പിന്തുണ ലഭിച്ചതോടെ ഇരുവരും അഭിനയിക്കാൻ ഉറച്ചു

ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിയ്ക്കുന്ന സിനിമയിൽ അണിയറ പ്രവർത്തകരായും അഭിനേതാക്കൾ ആയും നിരവധി ഇടുക്കികാർ പങ്കാളികൾ ആയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!