ഋഷികേശ്….ഗംഗാ തീരങ്ങളിലൂടെ……

ഋഷികേശിന്റെ ഓരോ നിമിഷവും ഗംഗയ്‌ക്കൊപ്പമാണ്…

ഹിമാലയന്‍ മലനിരകളെ തഴുകിയിറങ്ങുന്ന പുണ്യ നദിയ്ക്ക് സ്വാഗതമോതുന്ന നഗരം………..ആത്മീയതയും പൗരാണീകതയും സാഹസീകതയും എല്ലാം ഇടകലര്‍ന്നതാണ് ഋഷികേശിലെ കാഴ്ചകള്‍….

ഡല്‍ഹിയില്‍ നിന്നും ബസ് മാര്‍ഗം ഹരിദ്വാറില്‍ എത്തി, അവിടെ നിന്നും ഷെയര്‍ ഓട്ടോയില്‍ ആയിരുന്നു ഋഷികേശിലേയ്ക്കുള്ള യാത്ര…. ഹരിദ്വാറിലെ ശ്രീ അയ്യപ്പ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഊട്ടുപുരയില്‍ നിന്ന് പ്രഭാത ഭക്ഷണവും കഴിച്ച്, അവിടെ അല്പ നേരം വിശ്രമിച്ച ശേഷമായിരുന്നു യാത്ര തുടര്‍ന്നത്….

ഹരിദ്വാറില്‍ നിന്നും ഋഷികേശിലേയ്ക്ക് എപ്പോഴും ഷെയര്‍ ഓട്ടോകള്‍ ലഭിയ്ക്കും. ഡല്‍ഹിയില്‍ നിന്നും ബസ് മാര്‍ഗം ഋഷികേശിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക്, നേപ്പാളി ഗേറ്റില്‍ ഇറങ്ങിയ ശേഷം, ഷെയര്‍ ഓട്ടോയെയോ ടാക്‌സികളെയോ ആശ്രയിച്ച്, ഋഷികേശില്‍ എത്താം….

ഹരിദ്വാര്‍ പിന്നിട്ടാല്‍… ഹിമാലയന്‍ കാഴ്ചകളിലേയ്ക്ക് എത്തിയെന്നു തന്നെ പറയാം….

മികച്ച പാത…. സംരക്ഷിത വന മേഖലയായ രാജാജി ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്ന മേഖലയിലൂടെയാണ് റോഡ് കടന്നു പോകുന്നത്… ഔട്ടര്‍ ഹിമാലയന്‍ മലനിരയായ ശിവാലിക് മലനിരകളില്‍ സ്ഥിതി ചെയ്യുന്ന രാജാജി നാഷ്ണല്‍ പാര്‍ക്ക് 1983ലാണ് രൂപീകൃതമായത്… ആനയും കടുവയും കരിമ്പുലിയുമുള്‍പ്പടെയുള്ള വന്യ ജീവികളാല്‍ സമ്പന്നമാണ് രാജാജി ദേശീയ ഉദ്യാനം….

ഋഷികേശ് കാഴ്ചകള്‍…..

രാം ജൂല.. ലക്ഷ്മണ ജൂല…

ആരതിയ്ക്ക് മുന്‍പെ, നഗര കാഴ്ചകള്‍ ആസ്വദിയ്ക്കാനായിരുന്നു തീരുമാനം. ആദ്യ ലക്ഷ്യം ഗംഗാ തീരം തന്നെ…..നദിയ്ക്ക് കുറുകെ ഉയര്‍ന്നു നില്‍ക്കുന്ന തൂക്കുപാലത്തിലൂടെ കാഴ്ചകള്‍, ആസ്വദിച്ചൊരു നടത്തം. രണ്ട് ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ഋഷികേശിന്റെ നഗര ഭാഗങ്ങളെയും സമീപ പ്രദേശങ്ങളേയും പരസ്പരം ബന്ധപ്പിയ്ക്കുന്ന തൂക്കുപാലങ്ങളായ രാം ജൂലയും ലക്ഷ്മണ ജൂലയും ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളാണ്. ഹിമാലയന്‍മലനിരയ്ക്ക് അഭിമുഖമായി ഉയര്‍ന്ന് നില്‍ക്കുന്ന തൂക്കുപാലങ്ങള്‍.

ശിവാനന്ദ നഗറിനേയും സര്‍ഗ്ഗാശ്രമത്തേയും ബന്ധിപ്പിച്ച്, നദിയ്ക്ക് കുറുകെ, 450 അടി നീളത്തില്‍, 1986ലാണ് രാം ജൂല നിര്‍മ്മിച്ചത്. പുണ്യ നദിയൂടെ കാഴ്ചകള്‍ ആസ്വദിയ്ക്കാനും ചിത്രങ്ങള്‍ പകര്‍ത്താനും എപ്പോഴും സഞ്ചാരികളുടെ തിരക്കാണ് ഇവിടെ. ഓരോ ദിവസവും ആയിര കണക്കിനാളുകള്‍ കയറി ഇറങ്ങുന്ന തൂക്കുപാലം. കാല്‍ നടയാത്രകരുടെ തിരക്കിനിടയിലൂടെയും അതിവിദഗ്ദ്ധമായി ഇരു ചക്ര വാഹനങ്ങള്‍ ഓടിച്ചു നീങ്ങുന്നവരുമുണ്ട്

ഋഷികേശിലെ വിവിധ ക്ഷേത്രങ്ങളിലേയ്ക്കും ആശ്രമങ്ങളിലേയ്ക്കുമൊക്കെയുള്ള പ്രവേശന കവാടമാണ് രാം ജൂല.ഇവിടുത്തെ ഏറ്റവും വലിയ ആശ്രമമായ പരമാര്‍ത്ഥ നികേതനും സര്‍ഗ്ഗാശ്രമമവും ഒക്കെ രാം ജൂലയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. യോഗയും പ്രാണായാമവും ആയൂര്‍വ്വേദവും പ്രകൃതി ചികിത്സയുമൊക്കെ അഭ്യസിയ്ക്കാനും ധ്യാനിയ്ക്കാനുമൊക്കെയായി ആയിരങ്ങള്‍ എത്തിച്ചേരുന്ന ആശ്രമങ്ങള്‍. എല്ലാ ദിവസവും ധ്യാനവും പ്രഭാഷണവും ഒക്കെ ഇവിടെ നടക്കാറുണ്ട്. യോഗയുടെ തലസ്ഥാന നഗരിയായ ഋഷികേശില്‍, ഇത്തരം നിരവധി ആശ്രമങ്ങള്‍ ഉണ്ട്.

ഉച്ച വെയിലിലെ ഗംഗാ തീരം…

ഉച്ച വെയിലില്‍ പോലും ഗംഗാ തീരം ജന നിബിഢമാണ്. ഗംഗയില്‍ മുങ്ങി നിവര്‍ന്ന് ജന്മ പുണ്യം തേടു തീര്‍ത്ഥാടകര്‍, തീരത്തെ മണല്‍ പരപ്പിലൂടെ, നദിയൂടെ കാഴ്ചകള്‍ ആസ്വദിച്ച് വെറുതെ നടക്കുവര്‍, പാറകളില്‍ മണിക്കൂറുകളോളം വെറുതെ ഇരിയ്ക്കുവര്‍,…. അങ്ങനെ ഒരുപാട് പേര്‍…… സഞ്ചാരികള്‍ക്ക് ചായയും വെള്ളവും ഒക്കെ വിതരണം ചെയ്ത് ചെറുകിട കച്ചവടങ്ങളിലൂടെ വരുമാനം കണ്ടെത്തുന്നവരും നദീ തീരത്തെ കാഴ്ചയാണ്…

ഗംഗാ ആരതി…

ഗംഗാ ആരതിയുടെ മാന്ത്രികതയിലാണ് ഋഷികേശിന്റെ കാഴ്ചകളുടെ തുടക്കവും ഒടുക്കവുമെല്ലാം

വൈകുേന്നരങ്ങളില്‍ ഗംഗയുടെ തീരങ്ങള്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങളാല്‍ മുഖരിതമാവും…..

സന്ധ്യ മയങ്ങി തുടങ്ങിയതോടെ, സഞ്ചാരികളെല്ലാം, ആരതിയുടെ കാഴ്ചകളിലേയ്ക്ക് എത്താനുള്ള തിരക്കിലായി. പരമാര്‍ത്ഥ നികേതനിലും ത്രിവേണി ഘാട്ടിലുമാണ് പ്രധാനമായും ആരതി നടക്കുക. ആരതിയില്‍ പങ്കുചേരാനായി ആയിരങ്ങളാണ് ഓരോ ദിവസവും ഋഷികേശിലേയ്ക്ക് എത്തുന്നത്.

വെറുമൊരു കാഴ്ചകാരനായി, എത്തുവരെ പോലും വശീകരിയ്ക്കുന്ന മാന്ത്രികതയുണ്ട് ആരതിയ്ക്ക്. ചുറ്റും മുഴങ്ങു മന്ത്ര ധ്വനികളില്‍ സ്വയം ഇല്ലാതാകു നിമിഷം.

പുരോഹിതര്‍, ആരതി കൈയിലേന്തി, നദിയെ അഭിമുഖീകരിയ്ക്കുമ്പോള്‍, പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഒരേ താളത്തില്‍ ഏറ്റു ചൊല്ലി ഭക്തരും പങ്കു ചേരും……

ഭക്തര്‍ നിക്ഷേപിയ്ക്കുന്ന പൂക്കളും ദീപങ്ങളും നദിയിലൂടെ ഒഴുകി നീങ്ങുന്ന കാഴ്ച പോലും അതി മനോഹരമാണ്…. ആരതി നടക്കുന്ന സമയങ്ങളില്‍ പ്രദേശവാസികളായ കുട്ടികളില്‍ ചിലര്‍ നദിയില്‍ ഇറങ്ങി നില്‍ക്കും. പുഴയിലേയ്ക്ക് പതിയ്ക്കുന്ന പ്ലാസ്റ്റിക്കും മറ്റുമൊക്കെ എടുത്തുമാറ്റുന്ന ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തിരിയ്ക്കുകയാണ് ഇവര്‍. ഗംഗാ ജലം, പാത്രങ്ങളില്‍ ശേഖരിച്ച്, ഇവര്‍ വിശ്വാസികള്‍ക്ക് കൈമാറുന്നുമുണ്ട്.

നഗര കാഴ്ചകള്‍..

ആരതിയില്‍ പങ്കു ചേര്‍ന്ന ശേഷം, ഋഷികേശിന്റെ നഗര കാഴ്ചകള്‍ ആസ്വദിയ്ക്കാം. രാത്രിയാകുന്നതോടെ നഗരം കൂടുതല്‍ മനോഹരമാകും. ഇരുകരകളിലുമായി നില്‍ക്കുന്ന കെട്ടിടങ്ങളില്‍ നിന്നുള്ള വെളിച്ചം നദിയില്‍ പ്രതിഫലിയ്ക്കും. ഗംഗയുടെ കാഴ്ചകള്‍ ആസ്വദിച്ച് ഭക്ഷണം കഴിയ്ക്കാന്‍ അവസരം ഒരുക്കുന്ന നിരവധി റൂഫ് ടോപ് റസ്റ്ററന്റുകള്‍ തീരത്തുണ്ട്. വെജിറ്റേറിയന്‍ വിഭവങ്ങളില്‍ ലോകത്തിന്റെ വിവിധ കോണുകളിലെ രുചി വൈവിധ്യങ്ങള്‍ വിളമ്പുന്ന ഭക്ഷണ ശാലകള്‍…….

ഗംഗയുടെ കൂടുതല്‍ കാഴ്ചകളിലേയ്ക്ക്….

റിവര്‍ റാഫ്റ്റിംഗ് ഉള്‍പ്പടെയുള്ള സാഹസീക വിനോദ സഞ്ചാര ആക്ടിവിറ്റികളുടെ കേന്ദ്രമാണ് ഋഷികേശ്. എങ്കിലും രണ്ടാം ദിനം രാവിലെ തന്ന െഗംഗയുടെ കൂടുതല്‍ മനോഹര കാഴ്ചയിലേയ്ക്ക് പോകാനായിരുന്നു തീരുമാനം.ഇരു ചക്ര വാഹനങ്ങള്‍ ഇവിടെ വാടകയ്ക്ക് ലഭിയ്ക്കും. സ്‌കൂട്ടര്‍ വാടകയ്ക്ക് എടുത്ത് ഔട്ടര്‍ ഹിമാലയന്‍ മലനിരകളിലൂടെ ഒരുക്കിയിരിക്കുന്ന റോഡിലൂടെ ശിവ പുരയിലേയ്ക്ക് ഞങ്ങള്‍ യാത്ര തിരിച്ചു. താഴ് വാരത്തില്‍ ഗംഗയുടെ മനോഹര കാഴ്ച…

ഹിമാലയന്‍ മലമടക്കുകളെ ചുറ്റി വരിഞ്ഞൊഴുകുന്ന ഗംഗ…. മലമടക്കുകളിലെ മരങ്ങളേക്കാള്‍ പച്ചപ്പ് നിറഞ്ഞ വെള്ളം…. വെള്ള മണല്‍ വിരിച്ച ബീച്ചുകള്‍….

വസിഷ്ഠ ഗുഹ….

വസിഷ്ഠ മഹര്‍ഷി തപസ് ചെയ്‌തെന്ന് കരുതപ്പെടുന്ന വസിഷ്ഠ ഗുഹയായിരുന്നു ആദ്യ ലക്ഷ്യം. ഗംഗാ തീരത്ത് സ്ഥിതി ചെയ്യുന്ന ആശ്രമം. ശ്രീരാമ കൃഷ്ണ മഠത്തിന്റെ ഭാഗമാണ് വസിഷ്ഠ ഗുഹയും അനുബന്ധ ആശ്രമവും. തൊട്ടടുത്തായി അരുന്ധതി ഗുഹയും സ്ഥിതി ചെയ്യുു. തികച്ചും പ്രശാന്തമായ അന്തരീക്ഷം നല്‍കുന്ന പ്രദേശം…. വെറുതെ കാഴ്ചകള്‍ ആസ്വദിച്ച് മടങ്ങുതിനപ്പുറം, മണിക്കൂറുകളോളം, ഗുഹയില്‍ ഇരുന്ന് ധ്യാനിയ്ക്കാനാണ് പലരും ഇവിടെയെത്തുന്നത്…

വെള്ളമണല് വിരിച്ച നദീ തീരം…. ഗംഗയിലേയ്ക്ക് നോക്കി, ബീച്ചുകളില്‍ വെറുതെ ഇരിയ്ക്കുവര്‍ നിരവധിയാണ്. ഇടയ്ക്കിടെ നദിയുടെ തണുപ്പില്‍ ഒന്ന് മുങ്ങി നിവരും… തീരത്ത് കിടക്കു മിനുസമാര്‍ന്ന കല്ലുകള്‍ ചേര്‍ത്ത് വെച്ച് സമയം കളയും….. ഋഷികേശിലേയ്ക്കുള്ള യാത്രയുടെ ഓര്‍മ്മയ്ക്കായി, ചെറിയ കല്ലുകള്‍ ശേഖരിച്ച് കൊണ്ടുപോകുന്നവരുമുണ്ട്.

ഗംഗയുടെ ഓളങ്ങളിലൂടെ ഒഴുകി ഇറങ്ങുന്ന റാഫ്റ്റിംഗ് ബോട്ടുകള്‍, ഇടയ്ക്കിടെ സഞ്ചാരികളുമായി എത്തും. ഗംഗയെ തൊട്ടറിഞ്ഞ് …ഒരു സാഹസീക യാത്ര……. റിഫര്‍ റാഫ്റ്റിംഗിന് പേര് കേട്ട പ്രദേശമാണ് ശിവ പുരി. ഋഷികേശിലെത്തുന്ന സാഹസീക സഞ്ചാരികളുടെ പ്രിയ ഇടം.

ഡല്‍ഹിയിലേയ്ക്ക് തിരികെ ഉള്ള ബസ് മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നതിനാല്‍.. ഗംഗാ തീരത്തിന്റെ കാഴ്ചകളില്‍ നിന്നും ഉച്ചയ്ക്ക് ശേഷം മടങ്ങി. നേപ്പാളി ഗേറ്റില്‍ നിന്നാണ് ബസ്. അതിന് മുന്‍പ് നഗര കാഴ്ചകളിലൂടെ ഒരിയ്ക്കല്‍ കൂടി ചുറ്റി തിരിഞ്ഞു..

ഋഷികേശ് മാര്‍ക്കറ്റ്

വൈവിധ്യമാര്‍ന്ന നിരവധി കരകൗശല വസ്തുക്കള്‍ ഋഷികേശില്‍ ലഭിയ്ക്കും. രാം ജൂലയോടും ലക്ഷ്മണ ജൂലയോടും ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്ന മാര്‍ക്കറ്റുകള്‍ കര കൗശല വസ്തുക്കള്‍ക്കും വൈവിധ്യമാര്‍ന്ന ആഭരണങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും ഒക്കെ പ്രശസ്തമാണ്. ത്രിവേണി ഘാട്ടിനോട് ചേര്‍ന്നാണ് പ്രധാന മാര്‍ക്കറ്റ് പ്രവര്‍ത്തിയ്ക്കുന്നത്. നഗരത്തിലെ മറ്റ് മാര്‍ക്കറ്റുകളെ അപേക്ഷിച്ച്, അല്പം വില കുറവാണ് ഇവിടെ. ടൂറിസ്റ്റുകളും നാട്ടുകാരും ഒരു പോലെ ആശ്രയിക്കുന്ന മാര്‍ക്കറ്റ്…. ഋഷികേശ് യാത്രയുടെ ഓര്‍മ്മകള്‍ക്കൊപ്പം ചേര്‍ക്കാവുന്ന അപൂര്‍വ്വ ഉത്പങ്ങള്‍ ലഭിയ്ക്കുന്നയിടങ്ങള്‍….

ഏതോരു സഞ്ചാരിയേയും ആകര്‍ഷിയ്ക്കുന്ന കാഴ്ചകളുണ്ട് ഋഷികേശില്‍…. എന്നും ഒപ്പം ചേര്‍ക്കാനാവുന്ന, ഓര്‍മ്മകള്‍ സമ്മാനിയ്ക്കുന്ന കാഴ്ചകള്‍……….

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!