മുന്തിരി കാഴ്ചകള്‍ ആസ്വദിച്ചൊരു സൈക്‌ളിംഗ് ആയാലോ.. കമ്പത്തേയ്ക്ക് പോകാം..

വിളവെടുപ്പ് സീസണിൽ മാത്രമല്ലാതെ ഏത് ദിവസം ചെന്നാലും സഞ്ചരികൾക്ക് പഴുത്തു തുടുത്തു കിടക്കുന്ന മുന്തിരി കുലകൾ കാണാനാവുന്ന തരത്തിലാണ് കമ്പത്തെ മുന്തിരി പാടങ്ങളിലെ കൃഷി വർഷത്തിൽ നാല് തവണയാണ് മുന്തിരിയുടെ വിളവെടുപ്പ്. പ്രധാന വിളവെടുപ്പ് കാലം ഒക്ടോബർ മുതൽ ഡിസംബർ വരെ. എന്നാൽ കമ്പത്തെ മുന്തിരി പാടങ്ങളിൽ എപ്പോഴെത്തിയാലും മുന്തിരി കൃഷിയുടെ കാഴ്ചകൾ ആസ്വദിയ്കാം. ഏത് സമയവും വിളവ് ലഭിയ്ക്കുന്ന തരത്തിലാണ് ഇവിടെ കൃഷി ക്രമീകരിച്ചിരിയ്ക്കുന്നത്. ഒരു വശത്തു പച്ച മുന്തിരി ആണെങ്കിൽ മറുഭാഗത്ത്‌ പഴുത്തു തുടുത്ത…

ഋഷികേശ്….ഗംഗാ തീരങ്ങളിലൂടെ……

ഋഷികേശിന്റെ ഓരോ നിമിഷവും ഗംഗയ്‌ക്കൊപ്പമാണ്… ഹിമാലയന്‍ മലനിരകളെ തഴുകിയിറങ്ങുന്ന പുണ്യ നദിയ്ക്ക് സ്വാഗതമോതുന്ന നഗരം………..ആത്മീയതയും പൗരാണീകതയും സാഹസീകതയും എല്ലാം ഇടകലര്‍ന്നതാണ് ഋഷികേശിലെ കാഴ്ചകള്‍…. ഡല്‍ഹിയില്‍ നിന്നും ബസ് മാര്‍ഗം ഹരിദ്വാറില്‍ എത്തി, അവിടെ നിന്നും ഷെയര്‍ ഓട്ടോയില്‍ ആയിരുന്നു ഋഷികേശിലേയ്ക്കുള്ള യാത്ര…. ഹരിദ്വാറിലെ ശ്രീ അയ്യപ്പ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഊട്ടുപുരയില്‍ നിന്ന് പ്രഭാത ഭക്ഷണവും കഴിച്ച്, അവിടെ അല്പ നേരം വിശ്രമിച്ച ശേഷമായിരുന്നു യാത്ര തുടര്‍ന്നത്…. ഹരിദ്വാറില്‍ നിന്നും ഋഷികേശിലേയ്ക്ക് എപ്പോഴും ഷെയര്‍ ഓട്ടോകള്‍ ലഭിയ്ക്കും. ഡല്‍ഹിയില്‍ നിന്നും…

error: Content is protected !!