വെള്ളിതിരയിൽ ഇടുക്കിയിൽ നിന്നൊരു ഇരട്ട എൻട്രി
നെടുംകണ്ടം സ്വദേശികളായ ഇരട്ടകളായ അക്സയും അഭിയാ യുമാണ് സിനിമാ ലോകത്ത് ചുവടുറപ്പിയ്ക്കുന്നത് ഇരുവരും ഇരട്ടകളായി തന്നെ വേഷമിടുന്ന കൂടോത്രം 12ന് തിയറ്ററുകളിൽ എത്തും നടനും സംവിധായകനുമായ ബൈജു എഴുപുന്ന ഒരുക്കിയ ഹൊറർ ത്രില്ലർ സിനിമയിലൂടെയാണ് അക്സയും അഭിയയും വെള്ളിതിരയിൽ എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ ഇരട്ട സഹോദരികളായ് മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിച്ച ത്രില്ലിൽ ആണ് ഇരു നെടുംകണ്ടം ഇളപ്പാനിക്കൽ ബിജു- ടിൻസി ദമ്പതികളുടെ മക്കളായ അക്സയും അഭിയയും അവിചാരിതമായാണ് അഭിനയ ലോകത്തേയ്ക് എത്തുന്നത്. സിനിമയിലേയ്ക് സംവിധായകൻ ബൈജു…

