രാജാക്കാട്ടിലെ കര്‍ഷകന്റെ കാര്‍ഷിക യൂണിവേഴ്‌സിറ്റി..
വിനോദസഞ്ചാരികളുടെ പറുദീസയായ ഇടുക്കിയിലേക്ക് സഞ്ചാരികൾ എത്തുമ്പോൾ, രാജാക്കാട്ടിലെ മാതൃകാ കര്‍ഷകനായ കൃഷ്ണൻ കണ്ടമംഗലത്തിന്റെ കൃഷിയിടവും പ്രധാന ആകർഷണകേന്ദ്രമായി മാറിയിരിക്കുകയാണ്. മാധ്യമങ്ങളിലൂടെ കേട്ടറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധിയാളുകൾ ഈ കൃഷിയിടം കാണാനും അനുഭവിക്കാനും എത്തുന്നു. പ്രകൃതിയോടൊപ്പം ചേർന്ന് നിൽക്കുന്ന കൃഷിയുടെ മനോഹര ദൃശ്യങ്ങളും വ്യത്യസ്തമായ കാർഷിക രീതികളും ഏവരെയും ആകർഷിക്കുന്നു. കൃഷ്ണനും ഭാര്യ രാധയും ചേർന്ന് നട്ടുപരിപാലിക്കുന്ന ഓരോ വിളയും ഇവിടെ എത്തുന്നവർക്ക് ഒരു പാഠമാണ്. കാരണം ഇത് വെറും ഒരു വിളനിലമല്ല; കാർഷിക അറിവുകളുടെ…

